സിറിയയിൽ പോലീസ് സ്റ്റേഷനുനേരെ ചാവേറാക്രമണം; 17 മരണം

ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ചാവേറാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോംബുകളുമായി പോലീസ് സ്റ്റേഷൻ ആക്രമിച്ച രണ്ട് ചാവേറുകൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ പോലീസുകാരും സാധാരണക്കാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Share this story