സാസംങ് ഗാലക്സി നോട്ട് 8 മൂവായിരം രൂപ വിലക്കിഴിവിൽ

സാംസങ് ഇന്ത്യയിലവതരിപ്പിച്ച ഏറ്റവും കൂടിയ വിലയ്ക്കുള്ള സ്മാർട്ട്ഫോണായിരുന്നു ഗാലക്സി നോട്ട് 8. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഗാലക്സി നോട്ട് 8 ഇന്ത്യയിലവതരിച്ചത്. സാസംങ് ഇപ്പോൾ ഗാലക്സി നോട്ട് 8 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന്‍റെ വില കുത്തനെ കുറച്ചിരിക്കുകയാണ്. 3,000 യോളം വിലക്കിഴിവാണ് ഗാലക്സി നോട്ട് 8 ന് ഏർപ്പെടുത്തിയിരിക്കുന്നത്.

64,900 രൂപ പ്രൈസ് ടാഗിൽ അവതരിച്ച ഗാലക്സി നോട്ട് 8 കേവലം 64,900 രൂപയ്ക്ക് ലഭ്യമാക്കാം. ഈ ഹാൻഡ് സെറ്റ് നിലവിൽ ആമസോണിൽ ലഭ്യമാണ്.

സവിശേഷതകൾ

6.3 എച്ച്ഡി ഡിസ്പ്ലെ

ഓക്ട കോർ ക്വാൽകം 835 പ്രോസസർ

ആൻഡ്രോയിഡ് 7.1.1 നുഗട്ട്

6GB റാം

64GB സ്റ്റോറേജ്

12MP ഡ്യുവൽ റിയർ ക്യാമറ

8MP ഫ്രണ്ട് ക്യാമറ

3,300 mAh ബാറ്ററി

Share this story