സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഐപിഎസ്സുകാർ ജോലിയിൽ പ്രവേശിക്കരുത് – ടി.പി സെൻകുമാർ

സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഐപിഎസ്സുകാർ ജോലിയിൽ പ്രവേശിക്കരുത് – ടി.പി സെൻകുമാർ

കണ്ണൂർ :  സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ഐപിഎസ്സുകാർ ജോലിയിൽ പ്രവേശിക്കരുത് എന്ന് ടി.പി സെൻകുമാർ. ബിസിനസിലെ ലാഭം ഐ പി എസ്സുകാർക്ക് ലഭിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. പൊതു സേവന രംഗത്ത് പ്രവർത്തിക്കുന്ന ഐപിഎസ്സുകാർ സാമ്പത്തിക ലാഭം മാത്രം പ്രതീക്ഷിച്ച് ജോലി ചെയ്യരുത്. പൊതുജനങ്ങളെ പിഴിഞ്ഞ് ലാഭമുണ്ടാക്കാൻ സാധിക്കില്ലെന്നും മുൻ ഡിജിപി ടി.പി സെൻകുമാർ പറഞ്ഞു. യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എസ്എസ് എൽ സി , പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുളള അനുമോനപരിപാടി ചേമ്പർ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെൻകുമാർ .

Share this story