സണ്ണി ലിയോണ്‍ ഇനി മിനി സ്‌ക്രീനില്‍

പുതിയ ടെലിവിഷന്‍ ഷോയുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്സ്സ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പിലെ അവതാരകയായിട്ടാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. മാന്‍ വേഴ്സ്സ് വൈല്‍ഡ് വിത്ത് സണ്ണി ലിയോണ്‍ എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. ഇതിനായി ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നുണ്ട്.
സാഹസികമായ യാത്രകള്‍ ഇഷ്ടപ്പെടുന്ന തനിക്ക് ലഭിച്ച സുവര്‍ണാവസരമായാണ് സണ്ണി പുതിയ ജോലിയെ വിശേഷിപ്പിക്കുന്നത്. ബെയര്‍ ഗ്രില്‍സാണ് മാന്‍ വേഴ്സ്സ് വൈല്‍ഡിന്റെ യഥാര്‍ത്ഥ അവതാരകന്‍.

Share this story