സംസ്ഥാനത്ത് രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജില്ലാ കേന്ദ്രങ്ങൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് തുലാവർഷം എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതിനിടെ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. പലയിടത്തും കാറ്റും വീശിയടിച്ചു.

Share this story