ഷാർജയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

ഷാർജയിൽ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

ഷാര്‍ജയില്‍ തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ഇട്ടിവ വയ്യാനം വിജയസദനത്തില്‍ മനോജ് (39) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മനോജിനൊപ്പം കമ്പനിയില്‍ ജോലിചെയ്യുന്ന കല്ലമ്ബലം സ്വദേശി വിനോദി(43)നെ യു.എ.ഇ. പോലീസ് അറസ്റ്റ് ചെയ്തു. ചെറിയപെരുന്നാള്‍ ദിവസമായ ജൂണ്‍ അഞ്ചിനായിരുന്നു സംഭവം നടന്നത്. താമസസ്ഥലത്ത്‌ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വിനോദിനെ കമ്ബിവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ മനോജിനെ കല്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. മൃതദേഹം ചൊവ്വാഴ്ച നാട്ടില്‍ കൊണ്ടുവരും.

Share this story