ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി വിപണിയിലെത്തി

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി വിപണിയിലെത്തി

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ എംഐ 9ടി വിപണിയിലെത്തി. യൂറോപ്യന്‍ വിപണിയിലാണ് ഫോണ്‍ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്.പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് എംഐ 9 ടിയുടെ പ്രധാന സവിശേഷത. 6.39 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ 9 ടിയുടേത്.

ആറ് ജിബി റാം ആണ് ഫോണിനുള്ളത്. . 64 ജിബി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിനുണ്ട്. പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളുണ്ട്. 48 എംപി , എട്ട് എംപി , 13 എംപി എന്നിവയാണവ. 4000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്. ഗൊറില്ലാ ഗ്ലാസ് സംരക്ഷണത്തോടെയാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്.

Share this story