ശോ​ഭാ​യാ​ത്ര​യി​ൽ കു​ട്ടി​യെ കെ​ട്ടി​യി​ട്ട സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ട​ന്ന ശോ​ഭാ​യാ​ത്ര​യി​ലെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം കെ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ബാ​ല​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ്. നി​ശ്ച​ല ദൃ​ശ്യ​ത്തി​ൽ കു​ട്ടി​യെ പ്ര​ദ​ർ​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തെ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും‌ കേ​സെ​ടു​ത്തി​രു​ന്നു. മൂ​ന്ന​ര​വ​യ​സ് മാ​ത്രം പ്രാ​യ​​മു​ള്ള കു​ഞ്ഞി​നെ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​യി​ല​ത്ത് കെ​ട്ടി​യി​ട്ടെ​ന്നാ​ണ് ആ​രോ​പ​ണം.

Share this story