വ്യോമസേനയുടെ ഏക ഫൈവ് സ്‌റ്റാര്‍ മാര്‍ഷല്‍ വിടവാങ്ങി

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വ്യോമ സേന എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ്(98) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വ്യാമസേനയുടെ ഏക ഫൈവ് സ്‌റ്റാര്‍ മാര്‍ഷലായിരുന്നു അര്‍ജന്‍ സിംഗ്. രാജ്യം പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

വ്യോമസേനയിലെ സര്‍വീസ് കാലത്തെ മികവു പരിഗണിച്ചു 2002 ജനുവരിയിലാണു കേന്ദ്ര സര്‍ക്കാര്‍ അര്‍ജന്‍ സിംഗിനു ‘മാര്‍ഷല്‍ ഓഫ് ദ എയര്‍ഫോഴ്‌സ്’ പദവി നല്‍കിയത്. സ്വിറ്റ്സര്‍ലന്‍ഡ്, കെനിയ എന്നിവിടങ്ങളില്‍ അംബാസഡറായും കുറച്ചുകാലം ഡല്‍ഹിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്

Share this story