വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ സമുദായ നേതാക്കളും തന്നെ സഹായിച്ചെന്ന് എ.എം.ആരിഫ്

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ സമുദായ നേതാക്കളും തന്നെ സഹായിച്ചെന്ന് എ.എം.ആരിഫ്

ആലപ്പുഴ:  വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ എല്ലാ സമുദായ നേതാക്കളും തന്നെ സഹായിച്ചെന്ന് എ.എം.ആരിഫ്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നേതാക്കളുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൈപാസ് ഉൾപ്പെടെ പാതിവഴിയിൽ നിൽക്കുന്ന പ്രഖ്യാപിത പദ്ധതികൾക്കാവും മുൻഗണന നൽകുക. ഒപ്പം തീരദേശമേഖലയുടെ പൊതു പ്രശ്നങ്ങൾ, സർക്യൂട്ട് ടൂറിസം പദ്ധതി തുടങ്ങിയ‍വയും മനസ്സിലുണ്ട്. റെയിൽവേ രംഗത്തെ അവഗണനക്കെതിരെ കേരളത്തിലെ 20 എംപിമാരും ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story