വീണ്ടും ട്രെയിൻ പാളം തെറ്റി

ന്യൂഡൽഹി: ഡൽഹിയിൽ ജമ്മു-ന്യൂഡൽഹി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ല. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവമുണ്ടായത്. ട്രെയിനിന്‍റെ അവസാനത്തെ ബോഗിയാണ് പാളം തെറ്റിയതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ അപകടമാണിത്.

Share this story