വീണ്ടും കോഹ്‌ലി; ഡല്‍ഹി ടെസ്റ്റിലും ഇരട്ട സെഞ്ച്വറി

ന്യൂഡല്‍ഹി: ആഞ്ഞടിച്ച് വീണ്ടും ഇന്ത്യന്‍ നായകന്‍. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി. ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ നേടുന്ന രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലും കോഹ്‌ലി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

251 പന്തില്‍ 21 ഫോറുള്‍പ്പെടെ 211 റണ്‍സുമായി കോഹ്‌ലി ക്രീസിലുണ്ട്. രോഹിത് ശര്‍മയാണ് 50 റണ്‍സുമായി കാപ്റ്റന് കൂട്ടുള്ളത്.

ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ നേടുന്ന ആറാം സെഞ്ച്വറിയാണിത്.

Share this story