വീട്ടമ്മയെ വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: വീട്ടമ്മയെ വിറകുപുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്റ്റ് ഓഫിസ് പരിസരത്ത് താമസിക്കുന്ന അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഭാര്യ ഖദീജ (54)യെയാണ് ഇന്ന് രാവിലെ 8. 30 ഓടെ് ഇവരുടെ വീടിനടുത്തുള്ള വിറകുപുരയില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിറകുപുര കത്തുന്നത് കണ്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവറിഞ്ഞു കാസര്‍കോട് പൊലിസ് സ്ഥലത്തെത്തി. വീട്ടമ്മയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share this story