വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

ചെ​ന്നൈ: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം തി​രു​മം​ഗ​ലം സ്വ​ദേ​ശി റ​ഹ്മ​ത് ഗാ​നി​യാ​ണ് (70) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ സിം​ഗ​പ്പൂ​രി​ൽ​നി​ന്നും ചെ​ന്നൈ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

വി​മാ​നം ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ സ​ഹ​യാ​ത്രി​ക​രാ​യ ബ​ന്ധു​ക്ക​ൾ ഇ​വ​രെ വി​ളി​ച്ചു. എ​ന്നാ​ൽ സീ​റ്റി​ൽ ത​ള​ർ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം വ​യോ​ധി​ക​യെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. യാ​ത്ര​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Share this story