വിക്കറ്റ് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്‌ജ്; ധോണി കീപ് ദി ഗ്ലൗസ് ട്വിറ്ററില്‍ തരംഗമാകുന്നു

വിക്കറ്റ് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്‌ജ്; ധോണി കീപ് ദി ഗ്ലൗസ് ട്വിറ്ററില്‍ തരംഗമാകുന്നു

മുംബൈ: ലോകകപ്പില്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസില്‍ ബലിദാന്‍ ബാഡ്‌ജ് അണിഞ്ഞ ധോണിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ധോണിയുടെ ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് ഒഴിവാക്കണമെന്ന നിലപാടിലാണ് ഐസിസി. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ആരാധകര്‍ വരവേറ്റത്.

വിഷയത്തില്‍ ധോണിക്ക് പിന്തുണയുമായി ബിസിസിഐയും ആരാധകരും രംഗത്തിറങ്ങിയതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ധോണിയുടെ പേരിലുള്ള #DhoniKeepTheGlove എന്ന ഹാഷ്‌ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ഡി.

Share this story