വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്‍, നെഹ്‌റു കോളെജ് വിദ്യാര്‍ത്ഥി സന്തോഷ് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘം കുളിക്കാനായി ഡാമില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണല്‍ വാരാന്‍ എടുത്ത കുഴിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഒരാളെ രക്ഷപെടുത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല.

Share this story