വടക്കാഞ്ചേരി പീഡനക്കേസ്; നുണപരിശോധനാ ഫലം ജയന്തന് അനൂകൂലം

വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധനാ ഫലം പ്രതികള്‍ക്ക് അനൂകൂലം. സിപിഐഎം കൗണ്‍സിലര്‍ ജയന്തനുള്‍പ്പടെയുള്ളവര്‍ കുറ്റം ചെയ്തതായി തെളിയിക്കുന്ന തെളിവുകള്‍ നുണ പരിശോധനയില്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതിക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്‍ അടക്കം നാലുപേരാണ് കേസിലാണ് കുറ്റാരോപിതര്‍. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് പ്രതികള്‍. ജനീഷ് ജയന്തന്റെ സഹോദരനാണ്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും ഭര്‍ത്താവും അഭിനേത്രി ഭാഗ്യലക്ഷ്മിയും ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തുവിട്ടത്.

കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് പ്രതികള്‍ പിന്നീട് കോടതിയെ അറിയിച്ചു. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ, തങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജയന്തനും മറ്റ് മൂന്ന് പേരും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Share this story