ല​ണ്ട​ൻ സ്ഫോ​ട​നം; ഐ​എ​സ്; ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റു

ല​ണ്ട​ൻ: ല​ണ്ട​നി​ലെ പാ​ർ​സ​ണ്‍​സ് ഗ്രീ​ൻ ഭൂ​ഗ​ർ​ഭ മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു. ഐ​എ​സി​ന്‍റെ വെ​റു​പ്പാ​ണ് സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്ന് അ​മാ​ഖ് ഓ​ണ്‍​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ൽ സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ടു​ന്നു.

ല​ണ്ട​ൻ ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ് പാ​ർ​സ​ണ്‍​സ് ഗ്രീ​ൻ ഭൂ​ഗ​ർ​ഭ മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 29 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​തെ​ന്നു സ്കോ​ട്ട്ല​ൻ​ഡ് യാ​ർ​ഡ് സ്ഥി​രീ​ക​രി​ച്ചു. മാ​ർ​ച്ചി​നു​ശേ​ഷം ല​ണ്ട​നി​ലു​ണ്ടാ​യ അ​ഞ്ചാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്.

Share this story