ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഓഗസ്റ്റില്‍ ബഹറിനില്‍ തുറക്കും

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഓഗസ്റ്റില്‍ ബഹറിനില്‍ തുറക്കും

ബഹറിനില്‍ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ഓഗസ്റ്റില്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. ലോകോത്തര ഡൈവിംഗ് സൗകര്യങ്ങള്‍ ഒരുക്കി നിര്‍മ്മിക്കുന്ന അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് സാഹസിക നീന്തല്‍ക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കൗതുകകരമായ അനുഭവമായിരിക്കും ഇത്.

1,00,000 സ്‌ക്വയര്‍ മീറ്ററില്‍ തയ്യാറാക്കുന്ന ഈ തീം പാര്‍ക്ക് പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകളും കടല്‍ ജീവികളുടെയും വളര്‍ച്ചയും സഞ്ചാരവും തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. പാര്‍ക്കിന്റെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയായി വരികയാണ്.

Share this story