ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി പ്രശസ്ത പോണ്‍ താരം സോറ ഓയി വിവാഹിതയാകുന്നു

പ്രശസ്ത ജാപ്പനീസ് പോണ്‍ നടി സോറ ഓയി വിവാഹിതയാകുന്നു. ജപ്പാനില്‍ ലക്ഷക്കണക്കിന് ആരാധകരാണു സോറ ഓയിക്ക് ഉള്ളത്. ട്വിറ്ററിനോടു സാമ്യമുള്ള ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ 18 ദശലക്ഷം ആരാധകരാണു സോറയെ പിന്തുടരുന്നത്.

ജാപ്പനീസ് സംഗീതജ്ഞനായ ഇഖ നോണ്‍ ആണ് പ്രതിശ്രുത വരന്‍. 2011 ഓടെ മുഖ്യധാര സിനിമകളിലേയ്ക്കും പോപ് സംഗീതത്തിലേയ്ക്ക് ഇവര്‍ ചുവടു മാറ്റുകയായിരുന്നു. വിവാഹത്തേക്കുറിച്ചും പോണ്‍ ജീവിതത്തെക്കുറിച്ചും സോറ പറഞ്ഞത് ഇങ്ങനെ:

ഞാന്‍ എപ്പോഴും വിവാഹിതയാകാന്‍ ആഗ്രഹിച്ചിരുന്നു. കുഞ്ഞുങ്ങളെനിക്ക് ജീവനാണ്. ഒരു കുടുംബം ഉണ്ടാകുക എന്നതെന്റെ സ്വപ്നമായിരുന്നു. എന്റെ ഭര്‍ത്താവ് വലിയ സുന്ദരനോ പണക്കാരനോ ഒന്നുമല്ല. പക്ഷേ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നതുള്‍പ്പെടെയുള്ള, എന്റെ അസുഖകരമായ അവസ്ഥകളൊക്കെ അദ്ദേഹം മായ്ച്ചു കളഞ്ഞു.

നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. എന്നുവച്ച് സമൂഹം അതിനെ എങ്ങനെ കാണുന്നു എന്നതില്‍ എനിക്ക് വല്ലായ്മയില്ല എന്നുമല്ല. ഒരു കുടുംബം മെനഞ്ഞെടുക്കാന്‍, നമുക്ക് പരസ്പരം എല്ലാം ഉള്‍ക്കൊള്ളേണ്ടി വരും. കഴിഞ്ഞ് പോയതും വരാനിരിക്കുന്നതും ഒക്കെ. എനിക്ക് തോന്നുന്നത് എന്റെ ഭര്‍ത്താവ്, എന്നെ അത് പോലെ സ്വീകരിക്കുന്ന അസാമാന്യ മനുഷ്യനാണെന്നാണ് എന്നും ഇവര്‍ പറയുന്നു.

Share this story