റെ​യ്ന അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​റ്റാ​വ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു. റെ​യ്ന സ​ഞ്ച​രി​ച്ച റേ​ഞ്ച് റോ​വ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ലീ​പ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ ബ്ലൂ​വി​ന്‍റെ നാ​യ​ക​നാ​യ റെ​യ്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഗാ​സി​യാ​ബാ​ദി​ൽ​നി​ന്ന് കാ​ൺ​പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന റേ​ഞ്ച് റോ​വ​റി​ന്‍റെ പി​ന്നി​ലെ ച​ക്ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. എ​ന്നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ താ​രം ര​ക്ഷ​പെ​ട്ടു.

Share this story