റെക്കോർഡ് നേട്ടവുമായി വില്ലൻ

മോഹൻലാൽ നായകനായി എത്തുന്ന വില്ലൻ റിലീസിന് മുമ്പേ പത്ത് കോടിയോളം രൂപ നേടിയതായി റിപ്പോർട്ടുകൾ. 3 കോടി രൂപയ്ക്ക് ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് വിറ്റ് പോയ ചിത്രം ഏകദേശം 30 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്ക് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് ജംഗ്‌ലി മ്യൂസിക്ക് സ്വന്തമാക്കിയിരുന്നു. ആറു കോടി രൂപയിലേറെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റും ചിത്രം നേടിയെന്നാണ് സൂചന.

ഒരു മലയാള ചിത്രത്തിന് റിലീസിന് മുമ്പേ ലഭിക്കുന്ന വലിയ കളക്ഷനാണ് വില്ലൻ നേടിയിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക്‌ലലൈൻ വെങ്കിടേഷാണ്. വിശാൽ, ശ്രീകാന്ത് എന്നിവർക്കൊപ്പം മഞ്ജു വാര്യർ, ഹൻസിക, റാഷി ഖന്ന, സിദ്ധിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ് തുടങ്ങി വലിയ താരനിരയാണ് അണി നിരക്കുന്നത്.

Share this story