റിയല്‍മി സി2 തരംഗമാകുന്നു

റിയല്‍മി സി2 തരംഗമാകുന്നു

മികച്ച സ്വീകാര്യത നേടി റിയല്‍മി സി2 തരംഗമാകുന്നു. രണ്ട് വേരിയന്റുകളിലാണ് സി 2 പുറത്തുവന്നിട്ടുള്ളത്. രണ്ട് ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു പതിപ്പും, മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മറ്റൊരു പതിപ്പുമാണ് സി 2വിനുള്ളത്. ഡയമണ്ട് കട്ട് പാറ്റേണ്‍ രൂപകല്‍പനയിലുള്ള പിന്‍വശം ഫോണിന്റെ മുഖ്യ ആകര്‍ഷണമാണ്. 2.0 ഒക്ടാകോര്‍ ഹീലിയോ പി22 പ്രൊസസര്‍ ആണ് ഫോണിനുള്ളത്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച്‌ ആണ്. ഫോണില്‍ 256 ജിബി മെമ്മറി കാര്‍ഡുകളും ഉപയോഗിക്കാം. 2ജിബി റാമിന് 5999 രൂപയും 3ജിബി റാമിന് 7999 രൂപയുമാണ് വില.

Share this story