റയാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ചണ്ഡീഗഢ്: ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് സിബിഐക്ക് കൈമാറാന്‍ ഹരിയാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സ്‌കൂളിന്റെ നടത്തിപ്പ് അടുത്ത മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രദ്യുമ്‌നനെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ ബസ് ഡ്രൈവറെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌

Share this story