രാ​ജ​വാ​ഴ്ച​യെ ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശി​ച്ചു; കാ​ഴ്ച​യി​ല്ലാ​ത്ത യു​വ​തി​ക്ക് ത​ട​വു​ശി​ക്ഷ

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ രാ​ജ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട കാ​ഴ്ച​യി​ല്ലാ​ത്ത യു​വ​തി​ക്ക് ഒ​ന്ന​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ. രാ​ജ​വാ​ഴ്ച​യെ വി​മർ​ശി​ക്കു​ന്ന ‌ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തി​ന് നൂ​ർ​ഹ​യാ​തി മാ​സോ​ഹി​ക്ക്(23) ആ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്.

രാ​ജ്‌​വാ​ഴ്ച​യെ എ​തി​ർ​ക്കു​ന്ന താ​യ്-​ബ്രി​ട്ടീ​ഷ് അ​ക്കാഡ​മി​ക് വി​ദ​ഗ്ധ​ൻ ജൈ​ൽ​സ് അം​ഗ്പ​കോ​ണി​ന്‍റെ ലേ​ഖ​നം പോ​സ്റ്റ് ചെ​യ്ത​താ​ണ് മാ​സോ​ഹി​ക്ക് വി​ന​യാ​യ​ത്. 2009ൽ ​രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അം​ഗ്പ​കോ​ൺ നാ​ടു​വി​ട്ടി​രു​ന്നു.

മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ശി​ക്ഷി​ച്ച​തെ​ങ്കി​ലും മാ​സോ​ഹി​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തോ​ടെ ശി​ക്ഷ കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്കി​ൽ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​സോ​ഹി പോ​സ്റ്റു​ക​ളി​ടു​ന്ന​ത്.

Share this story