രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി ഇന്ന് തന്റെ ആദ്യ വിദേശയാത്ര പോകും

രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി ഇന്ന് തന്റെ ആദ്യ വിദേശയാത്ര പോകും

ന്യൂഡല്‍ഹി: രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി ഇന്ന് തന്റെ ആദ്യ വിദേശയാത്ര പോകും. ഇന്ന് വൈകിട്ട് മാലിദ്വീപിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. മാലിദ്വീപ് പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണ പ്രകാരമാണ് അദ്ദേഹത്തിന്റെ യാത്ര. മാലിദ്വീപ് പാര്‍ലമെന്റായ മജിലിസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.

മാലിദ്വീപില്‍ തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മോദിയുടെ സന്ദര്‍ശന വേളയിലാണ് നടക്കുക. സൈനികര്‍ക്കുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. മേഖല ചൈനയുടെ പക്കല്‍ നിന്നും തിരിച്ചുപിടിച്ച ശേഷം ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. മാലിദ്വീപില്‍ നിന്നും നേരെ ശ്രീലങ്കയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്.

Share this story