രജനിയുടെ പിറന്നാൾ ദിനത്തിൽ കാലായുടെ സെക്കന്‍റ് ലുക്ക് പുറത്ത് വിട്ട് ധനൂഷ്

ചെന്നൈ: രജനീകാന്തിന്‍റെ പിറന്നാൾ ദിനത്തിൽ സൈറ്റൽ മന്നന്‍റെ പുതിയ ചിത്രം കാലായുടെ സെക്കന്‍റ് ലുക്ക് പുറത്ത് വിട്ട് മരുമകൻ ധനൂഷ്.ഈ ചിത്രം പുറത്ത് വിട്ടാണ് അദേഹം സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസ നേർന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് സോൾട്ട് ആന്‍റ് പെപ്പർ ലുക്കിലുള്ള താരത്തിന്‍റെ രൂപമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ധനൂഷ് നിർമ്മിക്കുന്ന കാലായിൽ നായികയായി എത്തുന്നത് ഹുമ ഖുറേഷിയാണ്.പാ രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനി അധോലോകനായകനായാണ് എത്തുന്നതെന്നാണ് സൂചന.

Share this story