യു​പി​യി​ൽ പുലിയുടെ ആക്രമണത്തിൽ ഒന്പതുവയസുകാരി കൊല്ലപ്പെട്ടു

ബ​ഹ​റാ​യി​ച്ച്: ഉത്തർപ്രദേശിൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു ​വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു. ബ​ഹ്റാ​യി​ച്ച് ജി​ല്ല​യി​ലെ മ​ഖാ​ൻ​പു​ർ ഗ്രാ​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പ്രാ​ഥ​മി​കാ​വ​ശ്യ നി​ർ​വ​ഹ​ണ​ത്തി​നാ​യി അ​മ്മ​യ്ക്കൊ​പ്പം പോ​യ പെ​ൺ​കു​ട്ടി​യെ​യാ​ണു പു​ലി പി​ടി​ച്ച​ത്.

പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ‌വ​നം വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 10,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Share this story