യു​എ​സി​ലെ കൊ​ള​റാ​ഡോ​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ മ​രി​ച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളറാഡോ വാള്‍മാര്‍ട്ട് ഷോപ്പിങ് മാളില്‍ വെടിവയ്പ്.വടക്ക് കിഴക്ക് ഡെന്‍വറില്‍ നിന്നും 16 കിലോ മീറ്റര്‍ അകലെ തോണ്‍ടണിലെ വാള്‍മാര്‍ട്ട് മാളിലാണ് സംഭവം. ഒന്നിലധികം പേര്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിൽ ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൗണ്‍ടെയിന്‍ സമയം 6.30 നാണ് വെടിവെപ്പ് നടന്നതെന് പോലീസ് വക്താവ് അറിയിച്ചു. വെടിവയ്പിൽ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നും സ്ഥലത്തെ ലോക്കല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചോ ആറോ പ്രാവശ്യം അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ത്തെന്ന് മാളിലെ ജീവനക്കാരന്‍ പറഞ്ഞു. വെടിവയ്പ് നടന്നയുടനെ എല്ലാവരും ഓടുകയായിരുന്നെന്നും മുപ്പത് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടെന്ന് മാളിനു പുറത്ത് ഉണ്ടായിരുന്ന സ്ത്രീ പറയുന്നു.

നിരവധി പോലീസ് വ്യൂഹങ്ങള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ താവ്രവാദികളാണെന്നാണ് സൂചനകള്‍.

 

Share this story