യുവാവിനെ വെട്ടി പരിക്കേല്‍പിച്ച് കിണറ്റിലിട്ടു

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പില്‍ രമേശനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് രമേശനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.
ഇയാളെ അടിയന്തിര വൈദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തതായും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Share this story