യു.പിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍

മുസഫര്‍നഗര്‍: തോക്കിന്‍മുനയില്‍ നിര്‍ത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഒരു യുവാവ് അറസ്റ്റില്‍. മുസഫര്‍നഗറിലെ ബുധാന നഗരത്തിലാണ് കേസിനാസ്പദമായ സംഭവം.

ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ വീട്ടില്‍ നിന്ന് പോയ സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കിന്‍മുനിയില്‍ നിര്‍ത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് മുസഫര്‍നഗര്‍ എസ്.ഐ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടു പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബബ്‌ലി എന്നും ആശിഷ് എന്നും പേരുള്ള രണ്ടു പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ ഒരാളെയാണ് പൊലിസ് പിടികൂടിയിരിക്കുന്നത്. രണ്ടാത്തെയാള്‍ക്കായി തിരച്ചിലിലാണ് പൊലിസ്.

Share this story