യു.എ ഖാദറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

യു.എ ഖാദറിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

കോഴിക്കോട്: സാഹിത്യകാരന്‍ യു.എ ഖാദറിന്റെ തുടര്‍ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും പറഞ്ഞു. ഇന്ന് രാവിലെ പൊക്കുന്നത്തെ വസതിയില്‍ യു.എ ഖാദറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയക്കും കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും ശേഷം ചികിത്സയിലാണ് യു.എ ഖാദര്‍. ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരുടെ സന്ദര്‍ശനം. പുരുഷന്‍ കടലുണ്ടി എംഎല്‍എയും കൂടെ ഉണ്ടായിരുന്നു.

Share this story