യുഎസ് പ്രതിരോധ സെക്രട്ടറി പാക്കിസ്ഥാൻ സന്ദർശിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് പാക്കിസ്ഥാൻ സന്ദർശിക്കുന്നു. തിങ്കളാഴ്ച പാക്കിസ്ഥാനിൽ എത്തുന്ന മാറ്റീസ് പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ സൗത്ത് ഏഷ്യൻ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശനിയാഴ്ച ഈജിപ്തിലെത്തുന്ന മാറ്റീസ് പ്രസിഡന്‍റ് അബ്ദൽ ഫത്ത് അൽ സിസിയുമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ജോർദാൻ സന്ദർശിക്കുന്ന മാറ്റീസ് തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലേക്ക് തിരിക്കുന്നത്.

Share this story