മ​മ​ത ബാ​ന​ർ​ജിയുടെ മൃതദേഹം കാ​ണി​ച്ചു കൊടുക്കുന്നയാൾക്ക് ഒ​രു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് ഭീഷണി ക​ത്ത്

മ​മ​ത ബാ​ന​ർ​ജിയുടെ മൃതദേഹം കാ​ണി​ച്ചു കൊടുക്കുന്നയാൾക്ക് ഒ​രു കോ​ടി വാ​ഗ്ദാ​നം ചെ​യ്ത് ഭീഷണി ക​ത്ത്

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി മ​രി​ച്ചു കി​ട​ക്കു​ന്ന​ത് കാ​ണി​ച്ചു ത​രു​ന്ന​യാ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് അ​രാം​ബാ​ഗി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി അ​പ​രു​പ പോ​ഡ​റിന് ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചു .

സംഭവത്തിൽ അ​പ​രു​പ ശ്രീ​രാം​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക​ത്തി​ൽ മ​മ​ത​യു​ടെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ജ്‌വീ​ർ കി​ല്ല എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.ഫോ​ൺ ന​മ്പ​റും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇത് രാ​​ജ്‌വീ​​ർ കി​ല്ല എ​ന്ന പേ​രി​ൽ ത​ന്നെ​യു​ള്ള ബി​ന്ധാ​ന​ഗ​ർ സ്വ​ദേ​ശി​യു​ടേ​താ​ണ്. ത​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും വ്യാ​ജ ക​ത്തെ​ഴു​താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് കാ​ണി​ച്ച് ഇ​യാ​ളും പോ​ലീ​സി​ൽ പ​രാ​തിപെട്ടിട്ടുണ്ട്.

Share this story