മോദിയെ നേരിടാന്‍ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം വേണമെന്ന് ജയറാം രമേശ്‌

ന്യൂഡൽഹി: കോണ്‍ഗ്രസ്സിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാണെന്നും നരേന്ദ്രമോദിയും അമിത്ഷായും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടി നേതാക്കളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മുതിര്‍ന്ന കേണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.

സാമ്പ്രദായിക രീതികള്‍ മോദിക്കെതിരെയും അമിത്ഷായ്ക്കെതിരെയും വിലപ്പോവില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സ് പ്രസക്തമാവാന്‍ നേതാക്കള്‍ അല്‍പം കൂടി സ്വയം പരുവപ്പെടണമെന്നും ജയറാം രമേശ് പറഞ്ഞു

പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം രമേശ് സ്വന്തം പാർട്ടിയിൽ നടത്തേണ്ട സമൂല മാറ്റങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.

Share this story