മെ​ഡി​ക്ക​ൽ കോ​ഴ; വി.​വി രാ​ജേ​ഷി​നെ സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും നീ​ക്കി

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ഴ, വ്യാ​ജ ര​സീ​ത് വാ​ർ​ത്ത​ക​ൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി. വി.​വി രാ​ജേ​ഷ്, പ്ര​ഫു​ൽ കൃ​ഷ്ണ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മെ​ഡി​ക്ക​ൽ കോ​ഴ റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യ​തി​നാ​ണ് രാ​ജേ​ഷി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. വ്യാ​ജ ര​സീ​ത് വാ​ർ​ത്ത ചോ​ർ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് പ്ര​ഫു​ൽ കൃ​ഷ്ണ​യ്ക്കെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക​ന​ട​പ​ടി.

Share this story