മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവാന്വേഷണം; സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിന്‍റെ അന്വേഷണ ചുമതല സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ജില്ലയിലെ അഞ്ചു ആശുപത്രികലിയാണ് അന്വേഷണം നടത്തുന്നത്.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും ഉണ്ടായിരിക്കും. ഡോ.സരിതയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. ആശുപത്രികള്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. 48 മണിക്കുറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.

ക്രൈംബ്രാഞ്ച് എ.സി.പി അശോകന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. വീഴ്ചവരുത്തിയ ഡോക്ടര്‍മാരെ അറസ്‌ററു ചെയ്യാന്‍ അന്വേഷണ സംഘം നിയോപദേശം തേടുന്നുണ്ട്.ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മുരുകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു.

Share this story