മുരളീധരന് വധഭീഷണി; കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു

മുരളീധരന് വധഭീഷണി; കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി വി മുരളീധരനെ അപായപ്പെടുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഭീഷണി കോൾ ലഭിച്ച കേസിൽ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വിട്ടയച്ചു. സെൻട്രൽ എക്സൈസ് ഇൻസ്പെകടറായ  കൊളത്തറ സ്വദേശി ബാദൽ മുഹമ്മദിനെയാണ് ചോദ്യം ചെയ്തത്.

ഇന്നലെ രാത്രിയാണ് 36 സെക്കൻഡ് ദൈർഘ്യമുള്ള ഫോൺ കോൾ കമ്മീഷണർക്ക് ലഭിച്ചത്. എന്നാൽ തന്‍റെ മൊബൈൽ നമ്പർ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ ബാദൽ മൊഴി നൽകി.  നേരത്തെയും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അന്ന് പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ  മൊഴിയിലുണ്ട്.

ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തുനല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം വന്നത്. രണ്ടാം മോദി മന്ത്രിസഭയില്‍ പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രിയായി മേയ് 30 നാണ് രാജ്യസഭാ എം.പിയായ മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്.

Share this story