മുതിര്‍ന്ന നേതാവ് ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു

മുതിര്‍ന്ന നേതാവ് ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജെ പി നഡ്ഡയെ ബിജെപി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. അധ്യക്ഷനായി അമിത് ഷാ തന്നെ തുടരും. അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് പിന്നാലെ ചുമതലകള്‍ വഹിക്കുന്നതിനായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന നഡ്ഡ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയുടെ ചുമതല വഹിച്ചിരുന്നു.

Share this story