മുട്ടുമടക്കി പാക്കിസ്ഥാൻ; പാക് അധീന കാശ്മീരില്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടി

മുട്ടുമടക്കി പാക്കിസ്ഥാൻ; പാക് അധീന കാശ്മീരില്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടി

ശ്രീനഗര്‍: ബാലാക്കോട്ട് മിന്നലാക്രമണം ഉള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാന്‍. പാക് അധീന കാശ്മീരില്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ പാക്കിസ്ഥാന്‍ അടച്ചുപൂട്ടി. മുസ്സാഫറാബാദ്, കോട്‌ലി സെക്ടറുകളില്‍ അഞ്ച് വീതവും ബര്‍നാലയില്‍ ഒരു ക്യാമ്പും ഉള്‍പ്പെടെ 11 ഭീകര ക്യാമ്പുകളാണ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Share this story