മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. സിപിഎം പൊളിറ്റ്ബ്യൂറോയില്‍ പങ്കെടുക്കാനാണ് പിണറായി ഡല്‍ഹിയിലെത്തിയത്.

രാഷ്ട്രീയ,ടൂറിസം വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും കണ്ണന്താനം വാഗ്ദാനം ചെയ്തു. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Share this story