മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു കീഴിലാണ് ഇയാള്‍ മോശമായി പ്രതികരിച്ചത്.

ഇതിനെതിരെ സമൂഹികമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ മഹേഷ് പൈ പ്രതികരണം പിന്‍വലിച്ചെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചു.

സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാര്‍ ഇതിനിടെ യുവാവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മഹേഷ് പൈയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Share this story