മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ക​നോ​ജി​യ ജ​യി​ൽ മോ​ചി​ത​നാ​യി

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ക​നോ​ജി​യ ജ​യി​ൽ മോ​ചി​ത​നാ​യി

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ക​നോ​ജി​യ ജ​യി​ൽ മോ​ചി​ത​നാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​നോ​ജി​യ ജാ​മ്യം ല​ഭി​ച്ച് ജ​യി​ലി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. 20,000 രൂ​പ​യു​ടെ ര​ണ്ട് ജാ​മ്യ​ത്തു​ക​യ്ക്കും ആ​ള്‍ ജാ​മ്യ​ത്തി​ലു​മാ​ണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.

സു​പ്രിം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഒ​രു ട്വീ​റ്റ് ഇ​ട്ട​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​ത് കൈ​യും കെ​ട്ടി നോ​ക്കി​യി​രി​ക്കാ​നാ​കി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​നോ​ജി​യ​ക്ക് അ​ടി​യ​ന്ത​ര ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സു​കാ​ർ ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി ക​നോ​ജി​യ​യെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചു കൊ​ണ്ടു പോ​യി എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജ​ഗീ​ഷ നൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​വാ​ഹം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ​റ​യു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ദൃ​ശ്യം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും പോ​സ്റ്റ് ചെ​യ്തു എ​ന്ന പേ​രി​ലാ​ണ് ക​നോ​ജി​യ​യെ അ​റ​സ്റ്റ് ചെ​യ്ത് അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്ന​ത്.

Share this story