മാർത്താണ്ഡം കായൽ കൈയേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു

തിരവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് നടപടി.

മുഖ്യമന്ത്രിയുമായി ഇന്ന് വൈകുന്നേരം കളക്ടർ ടി.വി. അനുപമ കൂടിക്കാഴ്ച നടത്തും കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് കളക്ടർ മുഖ്യമന്ത്രിക്കു കൈമാറും. റിപ്പോർട്ട് ഇന്ന് സമർപ്പിക്കണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Share this story