മാനേജരെ ഭീഷണിപ്പെടുത്തിയതിന് നിസാമിനെതിരെ കേസെടുത്തു

കണ്ണൂര്‍: മാനേജരെ ഭീഷണിപ്പെടുത്തിയതിന് ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന നിസാമിനെതിരെ പൊലിസ് കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലിസാണ് കേസെടുത്തിരിക്കുന്നത്.നിസാമിന്റെ കമ്പനിയായ കിംഗ്‌സ് സ്‌പെയ്‌സിന്റെ മാനേജര്‍ ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഓഫിസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്. സംഭാഷണത്തിനിടെ നിസാം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Share this story