മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിത് ജയിൽ മോചിതനായി

മുംബൈ: മലേഗാവ് സ്ഫോടനപരന്പര കേസിലെ പ്രതിയായ ലഫ്റ്റണന്‍റ് കേണൽ ശ്രീകന്ത് പ്രസാദ് പുരോഹിത് ജയിൽ മോചിതനായി. ഒന്പതു വർഷത്തെ ജയിൽ ജീവിതത്തിനു ശേഷമാണ് അദ്ദേഹം മുംബൈ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. പുരോഹിത് ഉടൻതന്നെ സൈന്യത്തിൽ തിരികെ പ്രവേശിക്കും. പൂനെയിലെ സൈനിക കേന്ദ്രത്തിൽ 24 മണിക്കൂറിനകമെത്തി അദ്ദേഹം റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം. അതേസമയം, അദ്ദേഹത്തിന് സൈന്യത്തിൽ പ്രത്യേക ചുമതല നൽകില്ല. പുരോഹിതന്‍റെ പ്രവർത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും.

Share this story