മഅ്ദനി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി

കൊച്ചി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. 2.30ക്ക് ബംഗളുരുവില്‍നിന്നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ നെടുമ്പാശേരി എത്തി. റോഡ് മാര്‍ഗ്ഗം കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലേക്കു പോകും. അവിടെ മഅദനി ആദ്യം അമ്മയെ കാണും. മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഒപ്പമുണ്ടാകും.

ഒമ്പതിനു കണ്ണൂരിലാണ് മൂത്ത മകന്റെ വിവാഹം. അതിനായി എട്ടിന് ഉച്ചയോടെ കണ്ണൂരിലേക്കു തിരിക്കും. വിവാഹച്ചടങ്ങിനു ശേഷം വൈകിട്ടു നാലിന് അന്‍വാര്‍ശേരിയിലേക്കു മടങ്ങും. 19ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് ബംഗളുരുവിലേക്കുള്ള മടക്കയാത്ര.

Share this story