ഭാരത് ഹോസ്പിറ്റലിൽ സമരം നടത്തുന്ന നഴ്‌സുമാർക്ക് നേരെ പാന്റ്‌സിന്റെ സിബ് അഴിച്ചുകാണിച്ച് മാനേജ്‌മെന്റ് പ്രതിനിധിയുടെ പ്രതികാരം

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പിരിച്ചു വിട്ട ഒൻപത് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു നഴ്സുമാര്‍ സമരം  നടത്തുന്നതിനിടെ മാനേജ്‌മെന്റ് പ്രതിനിധി നേഴ്സുമാര്‍ക്ക് നേരെ പാന്റ്സിന്റെ സിബ്ബ് അഴിച്ച് കാണിച്ചു.സമരം ചെയ്ത നെഴ്സുമാരെ ആശുപത്രിയുടെ പുറത്തു നിർത്തി ഗേറ്റ് പൂട്ടിയ ശേഷം സമരം നടത്തുന്ന നഴ്‌സുമാർക്ക് നേരെ പാന്റ്‌സിന്റെ സിബ് അഴിച്ചു കാണിച്ചാണ് മാനേജ്‌മെന്റ് പ്രതിനിധി പ്രതികാരം തീർത്തത്. ഈ വീഡിയോ പകർത്തിയ നഴ്‌സുമാർ സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റു ചെയ്യുകയും ചെയ്തു.ഇതോടെ സംഗതി വിവാദമായി.ഭാരത് ആശുപത്രിയിലെ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ബാബു എന്നയാളാണ് നഴ്‌സുമാർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു രംഗത്തെത്തിയത്. പാന്റ്‌സിന്റെ സിബ് അഴിച്ചു കാണിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ പ്രവർത്തി. ഇത് കണ്ട് നഴ്‌സുമാർ ഉടൻ തന്നെ പ്രതികരിക്കുന്നതും യുഎൻഎ പുറത്തുവിട്ട വീഡിയോയിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎൻഎ എൻആർഐ സപ്പോട്ടേഴ്‌സ് പേജിലൂടെ വീഡിയോ പുറത്തുവന്നതോടെ നഴ്‌സുമാരുടെ പ്രതിഷേധം ഇരമ്പുകയാണ്.

നെഴ്സുമാരെ പിന്തുണച്ച് ലോകത്തിന്‍റെ പലഭാഗത്ത്‌ നിന്നും കമന്റ്സ് വന്നുകൊണ്ടിരിക്കുകയാണ്.സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പിരിച്ചു വിട്ട ഒൻപത് നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്ന കടുത്ത നിലപാടിലാണ് മാനേജ്‌മെന്റ്. ഇതോടെയാണ് ഇവിടെ നഴ്‌സുമാർ വീണ്ടും സമരം തുടങ്ങിയത്. കരാർ കാലാവധി അവസാനിച്ചതിനാൽ, നഴ്‌സുമാരെ തിരിച്ചെടുക്കില്ലെന്ന ന്യായമാണ് ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് നഴ്‌സുമാർ പറയുന്നു. ആശുപത്രിയിൽ നടന്ന ആദ്യഘട്ടസമരത്തെ തുടർന്നാണ് കഴിഞ്ഞ മാസം ഒരു നഴ്‌സിങ് ജീവനക്കാരിയെ കാരണമില്ലാതെ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. തുടർന്ന് 8 പേരെ കൂടി പിരിച്ചുവിടുകയായിരുന്നു.

Share this story