ഭര്‍ത്താവ് ഷോപ്പിങിന് കൊണ്ടു പോയില്ലെന്നാരോപിച്ച് നവവധു ആത്മഹത്യ ചെയ്തു

ലക്‌നൗ: ഭര്‍ത്താവ് ഷോപ്പിങിന് കൊണ്ടു പോയില്ലെന്നാരോപിച്ച് നവവധു ആത്മഹത്യ ചെയ്തു. ലക്‌നൗവിലാണ് നിസ്സാര പിണക്കത്തിന്റെ പേരില്‍ 23കാരി തൂങ്ങി മരിച്ചത്. ദീപക് ദിവേദി എന്ന യുവാവിന്റെ ഭാര്യ ദീപികയാണ് മരിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ വിവാഹം.

ശനിയാഴ്ച പതിവു പോലെ ഓഫീസില്‍ പോയ ദീപകിനോട് ഷോപ്പിങിന് പോകണമെന്ന് ദീപിക പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഓഫീസില്‍ തിരക്ക് കൂടുതലായിരുന്നതിനാല്‍ ഞായറാഴ്ച പോകാമെന്ന് ദീപക് പറഞ്ഞു. ദീപിക ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. അടുത്ത മാസം നടക്കാനിരിക്കുന്ന ബന്ധുവിന്റെ കല്ല്യാണത്തിനായിരുന്നു ഷോപ്പിങ്.

ശനിയാഴ്ച ഓഫീസില്‍ നിന്ന് വൈകിയാണ് ദീപക് എത്തിയത്. ഭാര്യയുടെ മുറി ലോക് ചെയ്തിരിക്കുകയായിരുന്നു. വിളിച്ചിട്ട് പ്രതികരണവുമില്ലായിരുന്നു. പിണക്കമായിരിക്കുമെന്ന് കരുതി ദീപക് ലോബിയില്‍ കിടന്ന് ഉറങ്ങി. രാവിലെയായിട്ടും മുറി തുറക്കാതിരുന്നതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ദീപക് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Share this story