ഭര്‍ത്താവിന്റെ അച്ഛന്‍ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു

ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ അച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടശേഷം തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. ഒഡീഷയിലെ റായ്രംഗപുരിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിന്റെ അച്ഛന്‍ യുവതിയെ ആക്രമിച്ചത്. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ജാര്‍ഖണ്ഡിലെ ജംഷഡ്പുരില്‍ ചികില്‍സയിലായിരുന്നു.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രാംഗോപാല്‍ എന്നയാള്‍ മരുമകളെ ആക്രമിച്ചത്. യുവതിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍, യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും താനാണ് രക്ഷപ്പെടുത്തിയതെന്നും രാംഗോപാല്‍ കളവ് പറഞ്ഞു. തുടര്‍ന്ന് യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ വിദഗ്ദ്ധ ചികില്‍സയ്ക്കായി പിന്നീട് ജാര്‍ഖണ്ഡിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി രാംഗോപാല്‍ ഒളിവിലാണ്.

Share this story